കേരളം

kerala

ETV Bharat / city

സര്‍വകലാശാലകളില്‍ അധ്യാപക നിയമനം വൈകുന്നു - അധ്യാപകരുടെ ഒഴിവ്

കാലിക്കറ്റ് സർവകലാശാല (116), കേരള സർവകലാശാല (53), കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (96), കണ്ണൂർ സർവകലാശാല (8) എന്നിവിടങ്ങളില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്.

university teachers vacancy  kerala university latest news  kannur university latest news  ktu latest news  സര്‍വകലാശാല വാര്‍ത്തകള്‍  കണ്ണൂര്‍ സര്‍വകലാശാല വാര്‍ത്തകള്‍  അധ്യാപകരുടെ ഒഴിവ്  കെടിയു വാര്‍ത്തകള്‍
സര്‍വകലാശാലകളില്‍ അധ്യാപക നിയമനം വൈകുന്നു

By

Published : Oct 29, 2020, 5:15 PM IST

Updated : Oct 30, 2020, 7:24 PM IST

തിരുവനന്തപുരം: കൊവിഡിന് പിന്നാലെ സംസ്ഥാനത്തെ സർവകലാശകളിൽ അധ്യാപക നിയമനങ്ങൾ വൈകുന്നു. സംസ്ഥാനത്തെ പ്രധാന സർവകലശാലകളിൽ മുന്നൂറോളം അധ്യാപക തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത്.

സര്‍വകലാശാലകളില്‍ അധ്യാപക നിയമനം വൈകുന്നു

116 സ്ഥിര അധ്യാപക ഒഴിവുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഒന്നിലേക്ക് പോലും നിയമനം നടന്നിട്ടില്ല. 106 ഒഴിവുകൾ ഉണ്ടായിരുന്ന കേരള സർവകലാശാലയിൽ 53 ഒഴിവുകൾ കൊവിഡിന് മുൻപായി നികത്തി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 106 ഒഴിവുകൾ രേഖപ്പെടുത്തിയതിൽ 10 എണ്ണത്തിലാണ് നിയമനം നടത്തിയത്. കണ്ണൂർ സർവകലാശാലയിൽ 16 ഒഴിവുകളിൽ എട്ടെണ്ണം നികത്തി. കാലടി സംസ്കൃത സർവകലാശാലയിലെ 60 ഒഴിവുകൾ നികത്താനുള്ള ശ്രമത്തിലാണ് സർവകലാശാല. എം.ജി സർവകലാശാല മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ ഒഴിവുകളും നികത്തിയത്. 30 അധ്യാപക ഒഴിവുകൾ ഉണ്ടായിരുന്നതിൽ മുഴുവനും കൊവിഡിന് മുമ്പേ നികത്തി.

അധ്യാപക നിയമനങ്ങളിൽ ഉണ്ടാകുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളാണ് ഒഴിവുകൾ നികത്തുന്നതിന് കാലതാമസം നേരിടാനുള്ള പ്രധാന കാരണം. നിയമനങ്ങളിൽ രാഷ്ട്രീയ താൽപര്യങ്ങൾ കടന്നു വരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് കേരള,കൊച്ചി സർവകലാശാലകളിലെ മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ് ശശികുമാർ പറയുന്നു. സ്ഥിരം ഒഴിവുകൾ നികത്താൻ വൈകുന്നത് യുജിസി, റൂസ, എന്നിയുടെ ഗ്രാന്‍റുകൾ സർവകലാശാലയ്ക്ക് ലഭിക്കുന്നതിൽ കാലതാമസമുണ്ടാക്കും. നാക് അംഗീകാരത്തെയും ബാധിക്കുമെന്നും വിദ്യാഭ്യാസ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

അധ്യാപക നിയമനത്തിനുള്ള മാനദണ്ഡങ്ങളും അട്ടിമറിക്കപ്പെടുന്നുവെന്നും ആരോപണമുണ്ട്. പല സർവകലാശാലകളിലും സ്വന്തക്കാരെ നിയമിക്കുന്നുവെന്നും ആക്ഷേപം ഉണ്ട്. ആവശ്യമായ യോഗ്യതകൾ ഇല്ലാത്തവരെയാണ് പലപ്പോഴും നിയമിക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഓൺലൈനായി ഇന്‍റര്‍വ്യൂ നടത്തി നിയമനം നടത്താനുള്ള സർവകലാശാലകളുടെ നീക്കത്തിനെതിരെയും പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഒഴിവ് ഉള്ള അധ്യാപക തസ്തികളിൽ നിലവിൽ കരാർ നിയമനങ്ങൾ നടത്തിയാണ് സർവകലാശാലകൾ മുന്നോട്ട് പോകുന്നത്. ഇത് പഠനത്തിന്‍റെ നിലവാരത്തെ ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മികച്ച സ്ഥിരം അധ്യാപകർ ഇല്ലാത്തത് പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും തടസം സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Last Updated : Oct 30, 2020, 7:24 PM IST

ABOUT THE AUTHOR

...view details