കേരളം

kerala

ETV Bharat / city

സർവകലാശാലകൾ വിദ്യാർഥികളുടെ ജീവന്‍ വച്ച് പന്താടുന്നു; പരീക്ഷ മാറ്റണമെന്ന് സുധാകരൻ

മഹാരാഷ്‌ട്ര, ബിഹാർ പോലുള്ള സംസ്ഥാന സർക്കാരുകൾ രോഗ വ്യാപനം കണക്കിലെടുത്ത് പരീക്ഷ മാറ്റിവച്ചത് പോലെ കേരളവും പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.

university exams postponed  university exams in kerala  kannur university examinations  k sudhakaran news  സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കണം  കേരളത്തിലെ സർവകലാശാല പരീക്ഷകൾ  കണ്ണൂർ സർവകലാശാല പരീക്ഷ  കെ സുധാകരൻ വാർത്ത
കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ

By

Published : Jun 25, 2021, 4:58 PM IST

തിരുവനന്തപുരം:കൊവിഡ് ഭീഷണിക്കിടെ വിദ്യാർഥികളുടെ ജീവൻ പന്താടി കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തിൽനിന്ന് സർവകലാശാലകൾ പിൻമാറണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഇക്കാര്യം ഉന്നയിച്ച് കേരള ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സുധാകരൻ കത്ത് നൽകി.

വിദ്യാർഥികൾക്കും വേണം നീതി

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഒരു ഡോസ് വാക്‌സിൻ പോലും നൽകിയിട്ടില്ലെന്നും ഇത് സർക്കാരിന്‍റെ അതീവ ഗുരുതരമായ വീഴ്‌ചയാണെന്നും സുധാകരൻ പറഞ്ഞു. ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും ആശങ്ക ന്യായമാണ്. വൈകുന്നേരങ്ങളിൽ ചാനലുകളിൽ വന്ന് ഗീർവാണം മുഴക്കുന്ന മുഖ്യമന്ത്രി വിദ്യാർഥികളുടെ ആശങ്കയും ഭയവും കണ്ടിട്ടില്ലെന്ന് നടിച്ചാണ് സർവകലാശാല പരീക്ഷകൾക്ക് പച്ചക്കൊടി കാട്ടുന്നത്. പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് ഇരിക്കുകയും കൊവിഡ് പടരുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്.

ലോക്ക്ഡൗൺ നിലനിൽക്കുമ്പോൾ യാത്ര എങ്ങനെ?

ലോക്ക്ഡൗൺ നിയന്ത്രണം തുടരുന്നതിനാൽ യാത്രാസൗകര്യവും നിലവിലില്ലാത്ത സാഹചര്യത്തിലും കണ്ണൂർ സർവകലാശാല ഈ മാസം 30 മുതൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കോഴിക്കോട് സർവകലാശാല 4 സെമസ്റ്റർ പരീക്ഷകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിക്കാതെ ആറാം സെമസ്റ്റർ പരീക്ഷ നടത്താനൊരുങ്ങുന്നു. സർക്കാരും സർവകലാശാലകളും വിദ്യാർഥികളുടെ കഷ്‌ടപ്പാടുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

വിദ്യാർഥികളുടെ സുരക്ഷയ്ക്ക് മുൻഗണന

മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. അതേ മാതൃക പിന്തുടർന്ന് പരീക്ഷകൾ നിർത്തിവെക്കണമെന്നും സുധാകരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Also Read:ഒടുവിൽ രാജി; എംസി ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു

ABOUT THE AUTHOR

...view details