തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ കുത്തേറ്റ അഖില്‍ ഒന്നരമാസത്തെ ചികിത്സക്ക് ശേഷം ക്യാമ്പസില്‍ തിരിച്ചെത്തിയപ്പോള്‍ വമ്പിച്ച സ്വീകരണമാണ് എസ്എഫ്ഐ ഒരുക്കിയത്. പരിപാടിയോടനുബന്ധിച്ച് എംജി റോഡില്‍ എസ്എഫ്ഐ നടത്തിയ ഘോഷയാത്രയിലും അഖില്‍ പങ്കെടുത്തു.
അഖില്‍ ക്യാമ്പസില്‍ മടങ്ങിയെത്തി; വരവേറ്റ് യൂണിവേഴ്‌സിറ്റി കോളജ് - ചികിത്സക്ക് ശേഷം അഖില്‍ ക്യാമ്പസില്‍ മടങ്ങിയെത്തി; വരവേറ്റ് യൂണിവേഴ്‌സിറ്റി കോളജ്
കോളജ് ഓഡിറ്റോറിയത്തില്‍ ആഘോഷങ്ങൾ കാണാൻ മുൻ സീറ്റിലിരുന്ന അഖിലിനെ വേദിയിലേക്ക് ക്ഷണിച്ചിരുത്തിയായിരുന്നു ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്‌തത്
ഘോഷയാത്രക്ക് ശേഷം കോളജ് ഓഡിറ്റോറിയത്തില്‍ ആഘോഷങ്ങൾ കാണാൻ മുൻ സീറ്റിലിരുന്ന അഖിലിനെ വേദിയിലേക്ക് ക്ഷണിച്ചിരുത്തിയായിരുന്നു ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്‌തത്. ചികിത്സ കഴിഞ്ഞ് ക്യാമ്പസിലേക്ക് മടങ്ങിയെത്തിയ അഖിനുള്ള വരവേല്‍പായി കോളജിലെ ഓണാഘോഷം മാറി. പുലികളിയും, ചെണ്ടമേളവുമായി കേരളീയ വേഷത്തിൽ വിദ്യാർഥികൾ ഘോഷയാത്രയിൽ അണിനിരന്നപ്പോൾ അതിന് നടുവിലായി കാറിൽ അഖിലും ഒപ്പം കൂടി.
അത്തപ്പൂക്കളവും കുരുത്തോല അലങ്കാരങ്ങൾക്കുമൊപ്പം ക്യാമ്പസിൽ ഉടനീളം എസ്.എഫ്.ഐയുടെ കൊടികളും തോരണങ്ങളും കെട്ടിയായിരുന്നു ആഘോഷം. അതേസമയം വിദ്യാർഥികളുടെ ഘോഷയാത്ര എം.ജി റോഡിലെ ഗതാഗതം സ്‌തംഭിപ്പിച്ചു.