തിരുവനന്തപുരം: ജെ.എന്‍.യുവിലെ അക്രമം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോണ്‍ഗ്രസ്-ഇടതുപക്ഷ വിദ്യര്‍ഥികളും തീവ്രവാദ അനുകൂല വിദ്യാര്‍ഥികളും ഉള്‍പ്പടെയുള്ളവര്‍ സംഘടിതമായി ജെ.എന്‍.യുവിന്‍റെ സാധാരണ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അക്രമം ഉണ്ടായത്. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. രാജ്യത്തെ ക്യാമ്പസുകളില്‍ മുഴുവന്‍ കലാപമാണെന്ന ധാരണ വളര്‍ത്താനുള്ള ആസൂത്രിത ശ്രമമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യു അക്രമം ആസൂത്രിത ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ - jnu violence v muraleedharan
കോണ്‍ഗ്രസ്-ഇടതുപക്ഷ വിദ്യര്‍ഥികളുടേയും തീവ്രവാദ അനുകൂല വിദ്യാര്‍ഥികളുടേയും സംഘടിത ശ്രമമാണ് അക്രമത്തിന് കാരണമെന്നും വി. മുരളീധരന്‍ പറഞ്ഞു.
വി. മുരളീധരന്‍
സി.പി.എം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. കേരളത്തിലെ കലാലയങ്ങളില്‍ അക്രമം അഴിച്ചുവിട്ട ശേഷം ഇരകളെ അക്രമികളായി ചിത്രീകരിക്കുന്നതാണ് സി.പി.എമ്മിന്‍റെ ചരിത്രം. യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ അതിന് ഉദാഹരണമാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.
Last Updated : Jan 6, 2020, 1:18 PM IST