കേരളം

kerala

ETV Bharat / city

സ്വപ്‌നയുടെ വെളിപ്പെടുത്തൽ; കരുതലോടെ നീങ്ങാൻ യുഡിഫ് - gold smuggling case

ജൂലൈ 2ന് സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റിലേക്കും യുഡിഎഫ് മാർച്ച് നടത്തും

സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തൽ  സ്വർണക്കടത്ത് കേസ്  മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ്  ജൂലൈ 2ന് യുഡിഎഫ് മാർച്ച്  UDF secretariat march on july 2  gold smuggling case  മുഖ്യമന്ത്രിക്കെതിരെ പ്രക്ഷോഭം തുടരാൻ യുഡിഎഫ്
സ്വപ്‌നയുടെ വെളിപ്പെടുത്തൽ; കരുതലോടെ നീങ്ങാൻ യുഡിഫ്, ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് മാർച്ച്

By

Published : Jun 17, 2022, 7:50 AM IST

തിരുവനന്തപുരം:സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ പ്രതികരണം കരുതലോടെ മതിയെന്ന് യുഡിഎഫ്. എന്നാൽ മുഖ്യമന്ത്രിക്കും സ‍ര്‍ക്കാരിനുമെതിരെ പ്രക്ഷോഭം തുടരാമെന്നും യുഡിഎഫ് യോഗം തീരുമാനിച്ചു. ജൂലൈ 2ന് സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റിലേക്കും യുഡിഎഫ് മാർച്ച് നടത്തും.

ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന ആവശ്യം മുന്നോട്ട് വയ്ക്കും. കേസിലെ സത്യം പുറത്ത് കൊണ്ടുവരണമെന്ന ആവശ്യത്തിനാണ് യുഡിഎഫ് ഊന്നൽ നൽകുക. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിൻ്റെ രഹസ്യമൊഴിയിലെ ഗുരുതര ആക്ഷേപങ്ങൾ മുഖ്യമന്ത്രിയെ സംശയ നിഴലിലാക്കിയെന്ന രീതിയിൽ പ്രചാരണം നടത്തും.

എം.എം ഹസൻ മാധ്യമങ്ങളോട്

ആരോപണങ്ങളുയര്‍ന്നിട്ടും മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ് എന്ന വിമർശനമാകും ഉന്നയിക്കുക. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള സ്വപ്‌നയുടെ രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ ഗൗരവമുള്ളതാണ്. പക്ഷെ ചാടിക്കയറി പ്രതിഷേധം കനപ്പിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു മുന്നണി യോഗത്തിൽ കക്ഷികൾ സ്വീകരിച്ചത്.

കടുത്ത പ്രക്ഷോഭങ്ങൾക്ക് തീരുമാനം എടുത്താൽ അത് തുടര്‍ന്ന് കൊണ്ട് പോകുകയെന്ന സംഘടനാപരമായ ബാധ്യത, സ്വപ്‌നയും സര്‍ക്കാരും തമ്മിൽ ധാരണയിലെത്താനുള്ള സാധ്യത, സ്പ്രിംഗ്ലര്‍ വിവാദത്തിലടക്കം ഇനിയും വെളിപ്പെടുത്തലുകൾ വന്നേക്കാവുന്ന സാഹചര്യം ഇതെല്ലാം മുൻകൂട്ടി കണ്ടാണ് യുഡിഎഫ് നീക്കം. ഈ മാസം 27 തുടങ്ങുന്ന നിയമസഭ സമ്മേളനങ്ങളിൽ അടക്കം വിഷയങ്ങൾ സജീവമായി ഉന്നയിക്കാനാണ് യുഡിഎഫ് തീരുമാനം.

ABOUT THE AUTHOR

...view details