കേരളം

kerala

ETV Bharat / city

മുഖ്യമന്ത്രി പൂന്തുറക്കാരെ അപമാനിച്ചുവെന്ന് ചെന്നിത്തല - രമേശ് ചെന്നിത്തല

സർക്കാർ സമയബന്ധിതമായി നടപടിയെടുക്കാത്തതാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് വിഎസ് ശിവകുമാര്‍ എംഎല്‍എ ആരോപിച്ചു.

UDF on poonthura issue  poonthura issue  പൂന്തുറ കൊവിഡ്  രമേശ് ചെന്നിത്തല  വിഎസ് ശിവകുമാര്‍
മുഖ്യമന്ത്രി പൂന്തുറക്കാരെ അപമാനിച്ചുവെന്ന് ചെന്നിത്തല

By

Published : Jul 11, 2020, 3:17 PM IST

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ പൂന്തുറക്കാരെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂന്തുറയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് കഴിഞ്ഞ ദിവസം അവർ തെരുവിലിറങ്ങേണ്ട സാഹചര്യം ഉണ്ടാക്കിയതെന്നും സർക്കാരിന്‍റെ വീഴ്ച യുഡിഎഫിന്‍റെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പൂന്തുറക്കാരെ അപമാനിച്ചുവെന്ന് ചെന്നിത്തല

അതേസമയം പൂന്തുറയിലുണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എയും അഭിപ്രായപ്പെട്ടു. സർക്കാർ സമയബന്ധിതമായി നടപടിയെടുക്കാത്തതാണ് സ്ഥിതി രൂക്ഷമാക്കിയത്. മുന്നൊരുക്കങ്ങളില്ലാതെയാണ് പൂന്തുറയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചുവെന്നും കക്ഷിരാഷ്ട്രീയമില്ലാതെയാണ് അവിടെ ജനങ്ങൾ പ്രതിഷേധവുമായി നിരത്തിലിറങ്ങിയതെന്നും വി.എസ്. ശിവകുമാർ പറഞ്ഞു.

പൂന്തുറയിലുണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ

നിലവിൽ തീരദേശത്തെ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. അത്യാവശ്യമായി സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യണം. കൊവിഡ് ചികിത്സയ്ക്കായി പ്രദേശത്ത് തദ്ദേശീയമായി ആശുപത്രി സൗകര്യങ്ങൾ സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details