തിരുവനന്തപുരം: മുരിക്കുംപുഴ കരിച്ചാറയിൽ സിൽവർലൈൻ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ എ ഷബീറിനെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഷബീറിനെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നും എം.എം ഹസൻ ആവശ്യപ്പെട്ടു. ഷബീറിനെ എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയ നടപടി ശിക്ഷയായി അംഗീകരിക്കില്ലെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
പൊലീസ് നിയമത്തിന്‍റെയും ഐപിസിയുടെയും ലംഘനമാണ് ഉദ്യോഗസ്ഥന്‍
നടത്തിയത്. അടിയന്തര നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ യുഡിഎഫ് ശക്തമായ സമരവുമായി മുന്നിട്ടിറങ്ങും. ഷബീർ ക്രിമിനൽ സ്വഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്നും എം.എം ഹസന്‍ ആരോപിച്ചു.