തിരുവനന്തപുരം : മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും രഹസ്യമൊഴിയിൽ അനാവശ്യമായാണ് ഉൾപ്പെടുത്തിയതെങ്കിൽ എന്തുകൊണ്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സർക്കാർ അറസ്റ്റ് ചെയ്‌ത് ജയിലിലാക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ എംഎല്‍എ. എന്തുകൊണ്ട് അവര്‍ക്കെതിരെ അപകീർത്തി കേസ് ഫയൽ ചെയ്യാന്‍ സർക്കാർ തയ്യാറാകുന്നില്ലെന്നും ഷാഫി ചോദിച്ചു. സ്വർണക്കടത്ത് കേസ് സംബന്ധിച്ച് അടിയന്തര പ്രമേയ ചർച്ചയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു ഷാഫി.
സ്വപ്‌നയുടെ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് മാനനഷ്‌ടക്കേസ് കൊടുക്കുന്നില്ല : ഷാഫി പറമ്പിൽ - ഷാഫി പറമ്പില്‍ സ്വപ്‌ന ആരോപണം
നിയമസഭയില്‍ സ്വർണക്കടത്ത് കേസ് സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു ഷാഫി പറമ്പില്‍
ആരോപണങ്ങളിൽ കഴമ്പില്ലെങ്കിൽ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ എന്തിന് വിജിലൻസ് പിടികൂടി. വിജിലൻസ് ഡയറക്‌ടർ എന്തിനാണ് 34 തവണ ഷാജ് കിരണുമായി ബന്ധപ്പെട്ടത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും വിദേശത്തേക്ക് പണം കടത്തുന്നുവെന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് ഷാജ് കിരണിനെതിരെ നടപടിയില്ല.
ബാഗ് എടുക്കാൻ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറയുമ്പോൾ ശിവശങ്കർ പറയുന്നത് എടുക്കാൻ മറന്നുവെന്നാണ്. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് കേസ് അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.