ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കള്‍ പിടിയില്‍ - തിരുവനന്തപുരം വാര്‍ത്ത
1.1 കിലോഗ്രാം കഞ്ചാവും 2.3 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം:ചിറയിൻകീഴിൽ ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ പിടിയിൽ. 1.1 കിലോഗ്രാം കഞ്ചാവും 2.3 ഗ്രാം എംഡിഎംഎയും ഇവ കടത്താനുപയോഗിച്ച രണ്ട് ബൈക്കുകളും സ്‌പെഷ്യല്‍ സ്ക്വാഡ് പിടിച്ചെടുത്തു. ശാർക്കര കൂന്തള്ളൂർ സ്വദേശി വിനീഷ് (24), കീഴുവിള സ്വദേശി അജിത് (27) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്‍റെ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.