തിരുവനന്തപുരം:കഠിനംകുളത്ത് വീടിനു സമീപം ഓട്ടോയിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്‌ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാന്നാങ്കര പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ അണലി ഷിജു എന്ന ഷിജു (34), പഴഞ്ചിറ ശ്രീനിലയത്തിൽ അരുൺകുമാർ (41) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്‌റ്റു ചെയ്തത്.
യുവാവിനെ കുത്തി പരിക്കേൽപ്പിച്ച രണ്ടു പേർ പിടിയില്‍ - യുവാവിന് നേരേ ആക്രമണം
ഓട്ടോയിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്‌ത യുവാവിനെ കഴിഞ്ഞ ദിവസം രാത്രിയാണ് നാലംഗ സംഘം ആക്രമിച്ചത്
![യുവാവിനെ കുത്തി പരിക്കേൽപ്പിച്ച രണ്ടു പേർ പിടിയില്‍ Two youth arrested at kadinamkulam യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു തിരുവനന്തപുരത്ത് രണ്ട് പേർ അറസ്‌റ്റിൽ യുവാവിന് നേരേ ആക്രമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12664602-thumbnail-3x2-kadinamkulam.jpg)
വയറ്റിൽ ആഴത്തിൽ കുത്തേറ്റ പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ നൗഷാദ് (43) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി കഠിനംകുളം ചിന്ത ജങ്ഷനില്‍ വച്ചാണ് സംഭവം. ഷിജു ഉൾപ്പെടെ നാലംഗ സംഘം ഓട്ടോയിൽ ഇരുന്ന് മദ്യപിച്ച് ബഹളം വച്ചതിനെ നൗഷാദ് ചോദ്യം ചെയ്‌തു. വാക്കു തർക്കത്തിനിടയിൽ ഷിജു നൗഷാദിന്‍റെ വയറ്റിൽ കുത്തുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അനേഷണത്തിലാണ് നാലംഗ സംഘത്തിലെ രണ്ട് പേരെ പിടികൂടിയത്. കഠിനംകുളം എസ് എച്ച് ഒ എ.അൻസാരി, എസ്ഐമാരായ സൈജു, കൃഷ്ണപ്രസാദ്, ഷാജി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.