തിരുവനന്തപുരം: സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. നെടുമങ്ങാട് സ്വദേശി ഹാജ, ആനാട് സ്വദേശി അമീർ ഖാൻ എന്നിവരാണ് പിടിയിലായത്. വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
നെടുമങ്ങാട് പൂക്കടയിൽ ജോലിക്ക് നിൽക്കുന്നതിടെയാണ് അരുണിനെ സംഘം ചേർന്ന് ആക്രമിച്ചത്. അരുണിന്‍റെ കഴുത്തിന് താഴെ കുത്തിയിറക്കിയ കത്തി ഒടിഞ്ഞ് ഒരു ഭാഗം ദേഹത്ത് തറഞ്ഞിരുന്നു. ശസ്ത്രക്രിയ നടത്തിയാണ് കത്തി പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അരുണ്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.