വര്‍ക്കലയില്‍ നാല് കിലോ കഞ്ചാവ് പിടിച്ചു - കഞ്ചാവ് പിടിച്ചു
നേട്ടായിക്കോണം സ്വദേശി സുരേഷ് കുമാർ (28), വലിയതുറ സ്വദേശി അഖിൽ (28) എന്നിവര്‍ അറസ്റ്റില്‍.
തിരുവനന്തപുരം: വർക്കലയിൽ നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടി. കഴക്കൂട്ടം നേട്ടായിക്കോണം സ്വദേശി സുരേഷ് കുമാർ (28), വലിയതുറ സ്വദേശി അഖിൽ (28) എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്‍റലിജൻസ് വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയിൽ കഞ്ചാവ് വാങ്ങാൻ എത്തുന്നവരെ കാത്തിരിക്കുകയായിരുന്നു പ്രതികൾ. ഭീമാപള്ളി സ്വദേശിയായ കണ്ടാലറിയാവുന്ന ഒരാളാണ് കഞ്ചാവ് കൈമാറാൻ തങ്ങളെ ഏല്‍പ്പിച്ചതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി.