സഹോദരന്‍റെ മക്കളെ പീഡിപ്പിച്ചു; ഇരട്ട സഹോദരങ്ങള്‍ അറസ്‌റ്റില്‍ - ബന്ധുവിനെ പീഡിപ്പിച്ചു
അഞ്ചും പത്തും വയസുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്.
![സഹോദരന്‍റെ മക്കളെ പീഡിപ്പിച്ചു; ഇരട്ട സഹോദരങ്ങള്‍ അറസ്‌റ്റില്‍ Twin brothers arrested for molesting elder brother's children pocso case news പോക്‌സോ പീഡനം വാര്‍ത്തകള്‍ ബന്ധുവിനെ പീഡിപ്പിച്ചു കുട്ടികളെ പീഡിപ്പിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9045368-thumbnail-3x2-t.jpg)
ജേഷ്‌ഠന്‍റെ മക്കളെ പീഡിപ്പിച്ചു; ഇരട്ട സഹോദരങ്ങള്‍ അറസ്‌റ്റില്‍
തിരുവനന്തപുരം: സഹോദരന്‍റെ മക്കളായ ബാലികമാരെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ. വണ്ടിത്തടം സ്വദേശികളാണ് പിടിയിലായത്. അഞ്ചും പത്തും വയസുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികളുടെ അമ്മയാണ് പരാതി നൽകിയത്. പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. അധ്യാപികയായ അമ്മ ജോലിക്ക് പോകുമ്പോൾ കുട്ടികളെ ഭർത്താവിന്‍റെ അനുജന്മാരുടെ വീട്ടിൽ ഏൽപ്പിച്ചാണ് പോവുക. ഈ സമയത്ത് കുട്ടികളെ ഇരട്ട സഹോദരങ്ങൾ പീഡിപ്പിച്ചുവെന്നാണ് പരാതി.