തിരുവനന്തപുരം : അയൽവാസിയുടെ പെട്രോൾ ബോംബ് ആക്രമണത്തില്‍ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കള്‍. പ്രതിയുടെ വീടിന് മുന്നില്‍ മൃതദേഹവുമായി ബന്ധുക്കൾ ഉപരോധിച്ചു. വർഗീസിനെ ആക്രമിച്ചു കൊലപ്പെടുത്തിയ അയൽവാസി സെബാസ്റ്റ്യന്‍റെ വീടിനു മുന്നിലാണ് ബന്ധുക്കൾ മൃതദേഹവുമായി ഉപരോധിച്ചത്. പെട്രോൾ ബോംബെറിഞ്ഞ ആക്രമിച്ച സെബാസ്റ്റ്യന്‍റെ ഭാര്യക്കും, മകനും കൃത്യത്തിൽ പങ്കുണ്ടെന്നും, ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
പെട്രോള്‍ ബോംബ് ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉപരോധം - തിരുവനന്തപുരം വാർത്തകള്‍
പെട്രോള്‍ ബോംബേറില്‍ പരിക്കേറ്റ വർഗീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
കുന്നത്തുകാൽ അരുവിയോട് സ്വദേശി വർഗീസിനെ കഴിഞ്ഞ 12നാണ് അയൽവാസിയുടെ ആക്രമണത്തിൽ തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്അയൽവാസി സെബാസ്റ്റ്യനെ മാരായമുട്ടം പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സെബാസ്റ്റ്യന്‍റെ വീടിന് മുന്നിൽ വർഗീസ് ശവപ്പെട്ടി കട നടത്തുന്നതായിരുന്നു പ്രകോപനത്തിന് കാരണമായത്. വർഗീസിന്‍റെ മരണമൊഴി എടുത്തിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും മാരായമുട്ടം പൊലീസ് നൽകിയ ഉറപ്പിന്മേൽ സമരക്കാർ പിരിയുകയായിരുന്നു. തുടർന്ന് മൃതദേഹം മതാചാരപ്രകാരം സംസ്കരിച്ചു.
read more:നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം