തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജന്‍സികളുടെ 'ത്രിതല അന്വേഷണം' നടക്കും. കസ്റ്റംസ്, സി.ബി.ഐ, എൻ.ഐ.എ എന്നീ സംഘങ്ങളാകും അന്വേഷണം നടത്തുക. കേസിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന ഇടപെടൽ നടത്തിട്ടുണ്ടോയെന്നാകും എൻ.ഐ.എ പരിശോധിക്കുക. സ്വർണം വിറ്റുകിട്ടുന്ന പണം എങ്ങനെ വിനിയോഗിച്ചു, വിധ്വംസക പ്രവർത്തനങ്ങൾക്ക് ഈ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നെല്ലാമാകും എൻ.ഐ.എ പ്രധാനമായും അന്വേഷിക്കുക. ഇത് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ കസ്റ്റംസ് സംഘം എൻ.ഐ.എക്ക് കൈമാറി. കേസിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ ഇടപെടലുണ്ട്.
സ്വർണ കടത്ത് അന്വേഷിക്കാന്‍ കേന്ദ്രത്തിന്‍റെ 'ത്രിതല ഏജന്‍സി' - തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ കടത്തില്‍ സി.ബി.ഐ, എൻ.ഐ.എ, കസ്റ്റംസ്/ഇ.ഡി എന്നിവരുടെ അന്വേഷണത്തിന് വഴിയൊരുങ്ങുന്നു
സ്വർണക്കടത്ത്
അതേസമയം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയേക്കും. നിയമവകുപ്പുമായി കൂടിയാലോചനക്ക് ശേഷമാവും തീരുമാനം. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും സർക്കാരിനെയും പ്രതിപക്ഷം പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് തടസമില്ലെന്ന നിലപാട് സര്‍ക്കാര്‍ എടുത്തത്.