കേരളം

kerala

ETV Bharat / city

'സിപിഎം ശിക്ഷിച്ചത് ചെയ്യാത്ത തെറ്റിന്'; മേയര്‍കാല ഓര്‍മയില്‍ കെ ചന്ദ്രിക - ടിഎന്‍ സീമയുടെ തോല്‍വി

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ടി.എന്‍.സീമയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎം ചന്ദ്രികക്ക് നോട്ടീസ് നല്‍കിയിരുന്നു. സീമയ്‌ക്ക് എതിരായിരുന്നില്ലെന്നും പ്രചാരണ രംഗത്ത് സജീവമായിരുന്നുവെന്നും ചന്ദ്രിക ഇ.ടി.വി ഭാരതിനോടു പറഞ്ഞു.

trivandrum former mayor  former mayor k chandrika  തിരുവനന്തപുരം കോര്‍പറേഷന്‍  മുന്‍ മേയര്‍ കെ ചന്ദ്രിക  ടിഎന്‍ സീമയുടെ തോല്‍വി  വട്ടിയൂര്‍കാവില്‍ സീമ
മുന്‍ മേയര്‍ കെ.ചന്ദ്രിക

By

Published : Nov 17, 2020, 6:17 PM IST

തിരുവനന്തപുരം:കോര്‍പറേഷന്‍ മേയര്‍കാല ഓര്‍മകള്‍ ഇന്നും ഊഷ്മളമാണെങ്കിലും പദവി വിട്ടൊഴിഞ്ഞ ശേഷമുള്ള അനുഭവം അത്ര സുഖകരമല്ല മുന്‍ മേയര്‍ കെ.ചന്ദ്രികയ്ക്ക്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍.സീമയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് സി.പി.എം ചന്ദ്രികയ്ക്ക് നോട്ടീസ് നല്‍കി. ഇത് ഏറെ വിഷമമുണ്ടാക്കിയെന്നും ചെയ്യാത്ത തെറ്റിന് പാര്‍ട്ടി തന്നെ ശിക്ഷിച്ചെന്നുമാണ് കെ ചന്ദ്രികയുടെ വാദം.

'സിപിഎം ശിക്ഷിച്ചത് ചെയ്യാത്ത തെറ്റിന്'; മേയര്‍കാല ഓര്‍മയില്‍ കെ ചന്ദ്രിക

തെരഞ്ഞെടുപ്പ് രംഗത്തു സജീവമായി ഉണ്ടായിരുന്ന താന്‍ എന്തു തെറ്റാണ് ചെയ്തതെന്നറിയില്ല. മനസാവാചാ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. താന്‍ ടി.എന്‍ സീമയ്‌ക്ക് പൂര്‍ണ പിന്തുണയുമായി പ്രചാരണ രംഗത്ത് സജീവമായിരുന്നുവെന്നും ചന്ദ്രിക കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍കാവില്‍ സീമയുടേത് ഉചിതമായ സ്ഥാനാര്‍ഥിത്വമായിരുന്നോ എന്ന് ജനം വിലയിരുത്തിയിട്ടുണ്ട്. സീമ ഉചിതമായ സ്ഥാനാര്‍ഥിയാണെന്ന് പാര്‍ട്ടി വിലയിരുത്തിയാണ് സ്ഥാനാര്‍ഥിയാക്കിയത്. പാര്‍ട്ടി നടപടി തീരാത്ത വേദനയായി നിലനില്‍ക്കുന്നു. താന്‍ മേയറായിരുന്നപ്പോള്‍ നഗരസഭയില്‍ പ്രതിപക്ഷവുമായി ഊഷ്മള ബന്ധമായിരുന്നെന്നും ചന്ദ്രിക ഇ.ടി.വി ഭാരതിനോടു പറഞ്ഞു.

ABOUT THE AUTHOR

...view details