540 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം - കൊവിഡ് വാര്‍ത്തകള്‍
4621 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ച 540 പേരിൽ 519 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ

പരിശോധിച്ച 694ല്‍ 540 പേര്‍ക്കും കൊവിഡ്; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം
തിരുവനന്തപുരം: തലസ്ഥാനത്തെ വിടാതെ കൊവിഡ്. ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം കുതിക്കുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 540 പേരിൽ 519 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി. 4621 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. മൂന്നാം തവണയാണ് ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 500 കടക്കുന്നത്. 694 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.