തിരുവനന്തപുരം: ലോക്ക് ഡൗണിൽ തിരുവനന്തപുരം നഗരസഭയുടെ വരുമാനം പൂർണമായും നിലച്ചു. നികുതിയും വാടകയും പിരിച്ചെടുക്കാന്‍ കഴിയാത്തതാണ് നഗരസഭയെ വരുമാന പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ഒരു രൂപ പോലും പിരിച്ചെടുക്കാൻ കഴിയുന്നില്ലെന്നും നഗരസഭയുടെ സാമ്പത്തിക ഭദ്രത മൂലമാണെന്ന് പിടിച്ചു നിൽക്കുന്നതെന്നും മേയർ കെ.ശ്രീകുമാർ പറഞ്ഞു.
ലോക്ക് ഡൗണിൽ വരുമാനം നിലച്ച് തിരുവനന്തപുരം നഗരസഭ - trivandrum mayor k sreekumar
നികുതിയും വാടകയും പിരിച്ചെടുക്കാന്‍ കഴിയാത്തതാണ് നഗരസഭയെ വരുമാന പ്രതിസന്ധിയിലേക്ക് നയിക്കുന്നത്
![ലോക്ക് ഡൗണിൽ വരുമാനം നിലച്ച് തിരുവനന്തപുരം നഗരസഭ trivandrum corporation news തിരുവനന്തപുരം നഗരസഭ തിരുവനന്തപുരം നഗരസഭ മേയർ കെ ശ്രീകുമാർ trivandrum mayor k sreekumar lock down trivandrum corporation](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7315177-thumbnail-3x2-tvm.jpg)
തിരുവനന്തപുരം നഗരസഭ
ലോക്ക് ഡൗണിൽ വരുമാനം നിലച്ച് തിരുവനന്തപുരം നഗരസഭ
ചെലവുകൾ ചുരുക്കിയേ മുന്നോട്ടു പോകാനാവൂ. ലോക്ക് ഡൗണിൽ നികുതിദായകർക്ക് ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് വരുമാനം നിലച്ചത്. ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടില്ല. വരുമാനക്കുറവ് പദ്ധതി പ്രവർത്തനങ്ങളെ തല്‍കാലം ബാധിക്കില്ല. നിലവിലുള്ള സാഹചര്യത്തെ അതിജീവിക്കാനുള്ള ശമം തുടരുകയാണെന്നും മേയർ പറഞ്ഞു.