കേരളം

kerala

ETV Bharat / city

മാലിന്യവാഹിനിയായി ആമയിഴഞ്ചാന്‍ തോട് - steam waste latest news

തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങള്‍ തള്ളുന്നത് ആമയിഴഞ്ചാന്‍ തോട്ടിലും പരിസരത്തുമായാണ്. ശ്രീകണ്ഠേശ്വരം മുതൽ തകരപ്പറമ്പ് വരെയുള്ള ദൂരം മൂക്കുപൊത്തിയല്ലാതെ യാത്ര ചെയ്യാനാകില്ലെന്ന് നാട്ടുകാര്‍.

മാലിന്യവാഹിനിയായി ആമയിഴഞ്ചാന്‍ തോട്

By

Published : Nov 5, 2019, 12:50 AM IST

Updated : Nov 5, 2019, 2:44 AM IST

തിരുവനന്തപുരം: നഗരത്തിന്‍റെ മാലിന്യ നിക്ഷേപ കേന്ദ്രമായി ആമയിഴഞ്ചാൻ തോട്. ശ്രീകണ്ഠേശ്വരം മുതൽ തകരപ്പറമ്പ് വരെയുള്ള ദൂരം മൂക്കുപൊത്തിയല്ലാതെ സഞ്ചരിക്കാനാവില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മാലിന്യനീക്കം നടക്കാത്തതിനാലും പുറത്തുനിന്നുള്ളവർ മാലിന്യം നിക്ഷേപിക്കുന്നതിനാലും പ്രദേശത്തെ കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലാണ്. രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോഴാണ് ഇവിടെ മാലിന്യനീക്കം നടക്കുന്നതെന്ന് പ്രദേശവാസികളും വ്യാപാരികളും പറയുന്നു. ചെളിനിറഞ്ഞ തോടിന്‍റെ നീരൊഴുക്ക് ഏതാണ്ട് നിലച്ച അവസ്ഥയാണ്. വർഷങ്ങളായി ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും സഹിച്ചാണ് തോടിന് ഇരുവശത്തേയും കുടുംബങ്ങള്‍ കഴിയുന്നത്. നഗരസഭയെ സമീപിച്ചാല്‍ മാലിന്യ നീക്കത്തിന്‍റെ ചുമതല ജലസേചന വകുപ്പിനാണെന്നാണ് മറുപടിയെന്നും നാട്ടുകാര്‍ ആരോപിച്ചു.

മാലിന്യവാഹിനിയായി ആമയിഴഞ്ചാന്‍ തോട്
Last Updated : Nov 5, 2019, 2:44 AM IST

ABOUT THE AUTHOR

...view details