തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ ഒളിവിൽ പോയതായി പൊലീസ്. മുൻ ചീഫ് ഓപ്പറേറ്റർ മധുസൂദന ഗിരി റാവുവാണ് ഒളിവിൽ പോയത്. ഇയാൾ എറണാകുളത്തേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്. അന്വേഷണം ഊർജ്ജിതമാക്കിയെന്നും തുമ്പ പൊലീസ് അറിയിച്ചു.
ഈ മാസം നാലിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ട്രെയ്‌നിയായി ജോലിക്ക് പ്രവേശിച്ച യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ മാസം 15നാണ് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുന്നത്.