തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്. സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ചീഫ് ഓപ്പറേറ്റര്‍ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പൊലീസാണ് കേസെടുത്തത്. ഈ മാസം ജോലിക്ക് പ്രവേശിച്ച യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
ജനുവരി 4നാണ് കേസിനാസ്‌പദമായ സംഭവം. ഒരു മാസം മുമ്പ് ജോലിയില്‍ പ്രവേശിച്ച ട്രെയിനിയായ യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സെക്കന്ദരാബാദ് എയര്‍പോര്‍ട്ട് ഡയറക്‌ടറായി വിരമിച്ച മധുസൂദന റാവു ഒരു മാസം മുമ്പാണ് അദാനി എയര്‍പോര്‍ട്ടില്‍ ഓപ്പറേറ്റിങ് ഓഫിസറായി ചാര്‍ജെടുത്തത്.