തിരുവനന്തപുരം: മുൻ ഡിജിപി പി.ജെ അലക്‌സാണ്ടര്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതിയില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കേസില്‍ വിചാരണ ഉടൻ ആരംഭിക്കും. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ മുന്‍നിര്‍ത്തിയാണ് കേസ്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
1995 ഡിസംബർ 11നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്‌തത്. മുൻ ഡിജിപി പി.ജെ അലക്‌സാണ്ടറാണ് കേസിലെ ഏക പ്രതി. കേസിൽ വിചാരണ ഘട്ടത്തിൽ പരിഗണിക്കേണ്ട രേഖകൾ അടക്കം സിബിഐ ഹാജരാക്കി.