തിരുവനന്തപുരം/പാലക്കാട്: മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ രക്ഷാദൗത്യം. സൈന്യവും എന്‍ഡിആര്‍എഫും ഡ്രോണും എല്ലാം പങ്കാളികളായ അപൂര്‍വ ദൗത്യം പൂര്‍ത്തിയായപ്പോള്‍ 45 മണിക്കൂര്‍ നീണ്ട ആശങ്കയാണ് അവസാനിച്ചത്.
പ്രതികൂലമായ കാലവസ്ഥയും മരങ്ങളും മറ്റും ഇല്ലാതിരുന്നിട്ടും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ചെങ്കുത്തായ മലമടക്കായിരുന്നു കാരണം. തിങ്കളാഴ്‌ചയാണ് (07.02.2022) യുവാവ് മലയിടുക്കില്‍ വീണത്. ഉടനെ തന്നെ ബാബു സമചിത്തതയോടെ സുഹൃത്തുക്കള്‍ക്ക് വിവരം കൈമാറി. പൊലീസ് ഉന്നതതലങ്ങളിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. അഗ്നിരക്ഷാസേനയും സംഘവും നടത്തിയ പ്രവര്‍ത്തനം ഫലം കണ്ടില്ല. ഇതോടെ സംസ്ഥാനം സൈന്യത്തിന്‍റെ സേവനം തേടി.
ബെംഗളൂരുവില്‍ നിന്നുള്ള സൈനിക സംഘവും മദ്രാസ് റെജിമെന്‍റില്‍ നിന്നുള്ള ആര്‍മി സംഘവും ഉടനെത്തി. എന്‍ഡിആര്‍എഫിന്‍റെ 21 പേരടങ്ങുന്ന സംഘവും ദൗത്യത്തില്‍ പങ്കാളികളായി. ഇവരോടൊപ്പം തന്നെ ആന്‍റി ടെററിസ്റ്റ് ടീമും പൊലീസും ഉണ്ടായിരുന്നു. തത്സമയം വിവരങ്ങള്‍ക്ക് വേണ്ടി സര്‍വെയുടെ ഡ്രേണ്‍ സംഘവും നിരന്തരം പരിശ്രമിച്ചു.
Read more:അതിജീവനത്തിന്‍റെ 45 മണിക്കൂര്‍! പതറാതെ ബാബു, രക്ഷിച്ച് ദൗത്യസംഘം; ചരിത്രമായി കേരളം
സംഘത്തില്‍ എറവറസ്റ്റ് കീഴടക്കിയവരും
ചെങ്കുത്തായ മല ആയതുകൊണ്ട് ദൗത്യത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. പര്‍വതാരോഹണത്തില്‍ മുന്‍പരിയമുള്ളവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ എവറസ്റ്റ് കീഴടക്കിയ മദ്രാസ് റെജിമെന്‍റില്‍ നിന്നുള്ള രണ്ടുപേരേയും സംഘത്തില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തി.
ആധുനിക സൗകര്യങ്ങളോടെയാണ് സംഘം ദൗത്യത്തിന് എത്തിയത്. രാത്രി തന്നെ മലയുടെ അടിവാരത്തെത്തിയ സൈനിക സംഘം ഉടനടി മലമുകളിലേക്ക് കയറി. വെളിച്ചം വീണാല്‍ ഉടനടി ദൗത്യമാരംഭിക്കാനാണ് രാത്രി തന്നെ സംഘം മലയുടെ മുകളിലെത്തിയത്.