തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി അഡ്വ. കെ അനന്തഗോപന്‍ ഇന്ന് ചുമതലയേല്‍ക്കും. തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ഗായത്രി ദേവി സത്യവാചകം ചൊല്ലി കൊടുക്കും.
ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും ചുമതലയേല്‍ക്കുന്നുണ്ട്. തുടര്‍ന്ന് ആദ്യ ബോര്‍ഡ് യോഗവും ചേരും. എ പത്മകുമാറിന് ശേഷം പത്തനംതിട്ട ജില്ലയില്‍ നിന്ന് ദേവസ്വം പ്രസിഡന്‍റ് പദത്തിലെത്തുന്ന വ്യക്തിയാണ് അനന്തഗോപന്‍. സിപിഎം പത്തനംതിട്ട ജില്ല മുന്‍ സെക്രട്ടറിയായിരുന്നു.