തിരുവനന്തപുരം:കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന സമരത്തെ തള്ളി ഗതാഗത മന്ത്രി ആന്‍റണി രാജു. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ എന്ന് പ്രതിഷേധം നടത്തുന്ന ജീവനക്കാർ മനസിലാക്കണം. കോർപ്പറേഷൻ ഇപ്പോൾ കടന്നുപോകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിൽ നിന്ന് കരകയറാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ജീവനക്കാർ ഇതിനോട് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി പൂട്ടി പോയാൽ നഷ്ടം ജീവനക്കാർക്ക് ആണെന്ന് എല്ലാവരും ഓർക്കണം. രാഷ്ട്രീയപരമായ കാരണങ്ങളാണ് ആണ് ഐഎൻടിയുസി അനുകൂല സംഘടന സമരം നടത്തുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
30 കോടിയുടെ അധികബാധ്യത ഉണ്ടാക്കുന്നതാണ് ശമ്പള പരിഷ്കരണം സംബന്ധിച്ച് യൂണിയനുകളുടെ ആവശ്യം. ഇക്കാര്യം വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. എന്നാൽ 24 മണിക്കൂർ പോലും ചർച്ചകൾ നടത്താൻ അനുവദിക്കാതെ സമരം പ്രഖ്യാപിച്ചത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.