തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് (Kerala Bus fare) വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലെന്ന് ഗതാഗത മന്ത്രി (Transport Minister Antony Raju) ആന്‍റണി രാജു. എത്ര രൂപ വര്‍ധിപ്പിക്കണമെന്നത് ചര്‍ച്ചകളിലൂടെ തീരുമാനിക്കും. ഇന്ധന വില വര്‍ധനവിന്‍റെ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധനവെന്ന ബസുടമകളുടെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൊതുജനങ്ങള്‍ക്ക് ഭാരമാകാത്ത രീതിയില്‍ ചാർജ് വര്‍ധനവ് എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ (justice Ramachandran commission) ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കമ്മിഷനുമായി കൂടി ചര്‍ച്ച ചെയ്‌താകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ബസുടമകളുമായി ശനിയാഴ്‌ച ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചാര്‍ജ് വര്‍ധനവുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയത്. ബസുടമകളുടെ ആവശ്യം പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ല. തുടര്‍ ചര്‍ച്ചകളിലൂടെ പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.