തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുതുതായി വാങ്ങുന്നവയില്‍ 25 ശതമാനം വൈദ്യുത ബസുകളാകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ജില്ലയില്‍ കെ.എസ്.ഇ.ബി സ്ഥാപിച്ച 145 ചാര്‍ജിങ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പുതിയ ബസുകളിൽ 25% വൈദ്യുതി ബസുകൾ; 756 കോടി അനുവദിക്കുമെന്ന് ഗതാഗത മന്ത്രി - new electric buses in kerala
പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴിയാണ് 756 കോടി സർക്കാർ രൂപ കെഎസ്‌ആർടിസിക്ക് നൽകുന്നത്.
പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 756 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കും. ഇതില്‍ 25 ശതമാനം തുക വൈദ്യുത ബസുകള്‍ വാങ്ങാനാണെന്നും മന്ത്രി പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പ് കെ.എസ്.ഇ.ബിക്ക് 8 കോടി രൂപ നല്‍കി.
ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന 1165 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സെന്‍ററുകളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ജില്ലയില്‍ 141 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സെന്‍ററുകളാണ് സ്ഥാപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പട്ടം വൈദ്യുതി ഭവനിലെ ചാര്‍ജ്ജിങ് സ്റ്റേഷന്‍ മന്ത്രി ഉദ്ഘാടനം ചെയതു.