തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു വ്യാപാരി കൂടി ആത്മഹത്യ ചെയ്‌തു. തിരുവനന്തപുരം തച്ചോട്ട്കാവ് പിടാരം സ്വദേശി വിജയകുമാറിനെയാണ് ഇന്ന് (ജൂലൈ 22) രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.
ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 15 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. 20 വര്‍ഷമായി സ്റ്റേഷനറി കട നടത്തുകയായിരുന്നു വിജയകുമാര്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക ഡൗണില്‍ കട തുറക്കാന്‍ കഴിയാത്തതിനാല്‍ കടുത്ത ബുദ്ധിമുട്ടിലായിരുന്നു.