തിരുവനന്തപുരം: മദ്യ വില്‍പന കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ സർക്കാർ കൊണ്ടുവന്ന ബെവ് ക്യൂ ആപ്പ് തുടരും. ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ ഇന്ന് തന്നെ പരിഹരിക്കാന്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഫെയര്‍കോഡിന് നിര്‍ദേശം നല്‍കി. സാങ്കേതിക പ്രശ്നങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നതിന് പിന്നാലെ മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ആപ്പിലെ പിഴവുകള്‍ പരിഹരിക്കാന്‍ കഴിയുന്നതാണെന്ന കണക്കുകൂട്ടലിലാണ് തീരുമാനത്തിന് പിന്നില്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ യും ഐ.ടി സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി.
ബെവ് ക്യൂ ആപ്പ് പിന്‍വലിക്കില്ല; സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കും - മദ്യ വിതരണത്തിനുള്ള ബെവ് ക്യൂ ആപ്പ്
ആപ്പിനെതിരെ പരാതികൾ ഉയർന്നതിന് പിന്നാലെ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം
ബെവ് ക്യൂ ആപ്പ്
മദ്യം വാങ്ങാനുള്ള ടോക്കൺ എടുക്കുന്നതിനും പലപ്പോഴും കഴിയുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആപ്പ് പിൻവലിക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ടായത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും എന്ന് വിലയിരുത്തലും ആപ്പ് തുടരണമെന്ന തീരുമാനത്തിന് കാരണമായി.
Last Updated : May 29, 2020, 3:44 PM IST