തിരുവനന്തപുരം: കോവളത്തിന്റെ ആഗോള ടൂറിസം പെരുമയെ പ്രശംസിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വിദേശ വിനോദസഞ്ചാരികളില്‍ പലര്‍ക്കും കേരളമെന്നാല്‍ കോവളമാണ്. അവര്‍ക്ക് കോവളമെന്നേ അറിയൂ, കേരളം എന്നറിയില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അന്താരാഷ്ട്ര പ്രശസ്തിയുള്ള കോവളം നിലവില്‍ പലതരത്തിലുളള പ്രതിസന്ധികള്‍ നേരിടുകയാണ്. കോവളത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരെയും ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.