സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 12 സ്ഥാനാർഥികളാണ് ഇന്ന് നാമ നിർദേശ പത്രിക നൽകിയത്. യുഡിഎഫിൽ നിന്ന് ഏഴും , എൻഡിഎയിൽ നിന്ന് നാലും , ഒരു എസ് ഡി പി ഐ സ്ഥാനാർഥിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുഡിഎഫില്‍ നിന്ന് കെ മുരളീധരൻ , ടിഎൻ പ്രതാപൻ , ഹൈബി ഈഡൻ , ശശിതരൂർ , അടൂർ പ്രകാശ് , ബെന്നി ബഹനാൻ , രമ്യ ഹരിദാസ് എന്നിവർ പത്രിക സമർപ്പിച്ചു. ശശി തരൂരിന്‍റെ ആകെ ആസ്തി 34 കോടി രൂപയാണ്. രണ്ട് കാറുകൾ 38 ലക്ഷം മൂല്യം വരുന്ന 1142 ഗ്രാം സ്വർണം, ഇന്ത്യയിലെയും വിദേശത്തെയും ബാങ്ക് അക്കൗണ്ടുകളിലായി അഞ്ചുകോടി 88 ലക്ഷം, കൂടാതെ 15 കോടിയുടെ ഓഹരികളും തരൂരിന്‍റെ പേരിലുണ്ട്.
പ്രമുഖർ നാമനിർദേശ പത്രിക സമർപ്പിച്ചു - ലോക്സഭാ ഇലക്ഷൻ 2019
കെ മുരളീധരൻ , ടിഎൻ പ്രതാപൻ , ഹൈബി ഈഡൻ , ശശിതരൂർ , അടൂർ പ്രകാശ് , അൽഫോൻസ് കണ്ണംന്തനം എന്നിവരാണ് ഇന്ന് നാമനിർദേശം നൽകിയ പ്രമുഖർ.
14 കോടി 46 ലക്ഷം രൂപയാണ് ആറ്റിങ്ങൽ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ ആകെ ആസ്തി. 27.62ലക്ഷം രൂപയുടെ ബാധ്യതയും രേഖ പെടുത്തിയിട്ടുണ്ട്. പണമായി കയ്യിലുള്ളത് 14250 രൂപ. ഭാര്യയുടെ പക്കലുള്ളത് 19 ലക്ഷം വിലമതിക്കുന്ന സ്വർണം. എൻഡിഎ സ്ഥാനാർഥികളായ രവീശ തന്ത്രി കുണ്ടാർ, വി ഉണ്ണികൃഷ്ണൻ, വിടി രമ, അൽഫോൺസ് കണ്ണന്താനം എന്നിവരും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കണ്ണൂർ മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാർത്ഥി കെകെ അബ്ദുൾ ജബ്ബാറും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.