തിരുവനന്തപുരം: വിഴിഞ്ഞം ആഴാകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. കോവളം തൊഴിച്ചൽ തോട്ടരികത്ത് വീട്ടിൽ സുഗുണൻ, രാഗിണി ദമ്പതികളുടെ മകന്‍ സുരാജ് (25) ആണ് മരിച്ചത്. സുരാജിനൊപ്പം കുത്തേറ്റ അയൽവാസി വിനീഷ് ചന്ദ്രന്‍ (21) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ മനുവിനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു.
വിഴിഞ്ഞത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; ഫോറന്‍സിക് പരിശോധന നടത്തി - തിരുവനന്തപുരം
പ്രതിയായ ഓട്ടോ ഡ്രൈവര്‍ മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
വിഴിഞ്ഞത്ത് കുത്തേറ്റ് യുവാവ് മരിച്ച സംഭവം; പൊലീസും ഫോറന്‍സികും പരിശോധന നടത്തി
വാക്കുതര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. വ്യാഴാഴ്ച രാവിലെ കോവളം ജംഗ്ഷനില്‍ ബൈക്കിന് സൈഡ് നല്‍കുന്നത് സംബന്ധിച്ച് പ്രതിയും കുത്തേറ്റവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇത് ചോദിക്കാനായി ആഴാകുളത്തെത്തിയ സുരാജും വിനീഷും മനുവുമായി വീണ്ടും കയ്യാങ്കളിയിലായി. സംഘര്‍ഷത്തിനിടെ പിതാവിന്‍റെ തട്ടുകടയില്‍ നിന്നും കത്തി എടുത്ത് മനു ഇരുവരെയും കുത്തുകയായിരുന്നു. പിടിച്ച് മാറ്റാൻ ചെന്ന മനുവിന്‍റെ മാതാവ് അനിതക്കും കൈക്ക് പരിക്കേറ്റിട്ടുണ്ട്.
Last Updated : Sep 27, 2019, 8:02 PM IST