തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ മഞ്ചേശ്വരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 2016ൽ ഇരു സ്ഥാനാർഥികളും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 87 വോട്ടാണെന്ന ബോധ്യമുണ്ട്. കള്ളവോട്ട് തടയാൻ മഞ്ചേശ്വരത്തെ പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ്ങും വീഡിയോ റിക്കോർഡിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. 10 കമ്പനി അർധസൈനിക വിഭാഗങ്ങളെ അഞ്ച് മണ്ഡലങ്ങളിൽ വിന്യസിക്കുമെന്നും മീണ തിരുവനന്തപുരത്ത് ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
മഞ്ചേശ്വരത്ത് കനത്ത സുരക്ഷ; ഉപതെരഞ്ഞെടുപ്പിന് തയ്യാറെന്ന് ടിക്കാറാം മീണ - ഉപതെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
10 കമ്പനി അർധസൈനിക വിഭാഗങ്ങളെ അഞ്ച് മണ്ഡലങ്ങളിൽ വിന്യസിക്കുമെന്നും മീണ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. വട്ടിയൂർകാവിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ കൈപ്പത്തി ചിഹ്നത്തിന് വോട്ടിങ് യന്ത്രത്തിൽ വലിപ്പക്കുറവാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മഞ്ചേശ്വരത്ത് വെബ് കാസ്റ്റിങ്ങും വീഡിയോ റിക്കോർഡിങ്ങും; ഉപതെരഞ്ഞെടുപ്പിന് തയാറെന്ന് ടിക്കാറാം മീണ
വട്ടിയൂർകാവിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ കൈപ്പത്തി ചിഹ്നത്തിന് വോട്ടിങ് യന്ത്രത്തിൽ വലിപ്പക്കുറവാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിച്ചിട്ടുള്ള വലിപ്പത്തിലാണ് എല്ലാ സ്ഥാനാർഥികളുടെയും ചിഹ്നങ്ങൾ ഇ.വി.എമ്മുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ടിക്കാറാം മീണ പറഞ്ഞു.
Last Updated : Oct 16, 2019, 2:26 AM IST