തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പൂരം എല്ലാവിധ ആചാരാനുഷ്‌ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ വര്‍ഷം പൂരം നടന്നിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. നിലവില്‍ കൊവിഡ് സാഹചര്യങ്ങൾ അനുകൂലമായതിനെ തുടര്‍ന്നാണ് എല്ലാവിധ ആചാരാനുഷ്‌ഠാനങ്ങളോടെയും പൂരം നടത്താൻ തീരുമാനമായത്. പൂരത്തിന്‍റെ ഭാഗമായി നടത്തേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്‌ടറെ ചുമതലപ്പെടുത്തി.