കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം നാളെ (25.05.22) മുതല്‍ - kerala to conduct covid vaccination drive

കൊവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്‌തോ നേരിട്ട് വാക്‌സിനേഷന്‍ സെന്‍ററിലെത്തി രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിന്‍ സ്വീകരിക്കാം

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം  കുട്ടികള്‍ കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരോഗ്യമന്ത്രി  നാളെ മുതല്‍ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം  covid vaccination drive for children in kerala  kerala to conduct covid vaccination drive  three day covid vaccination drive in kerala
സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം

By

Published : May 24, 2022, 7:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കുട്ടികള്‍ക്കായി കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മേയ് 25, 26, 27 തീയതികളിലാണ് കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.

സ്‌കൂളുകളുമായും റസിഡന്‍റ്സ്‌ അസോസിയേഷനുകളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സഹകരിച്ചാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളില്‍ ഈ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. കൊവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്‌തോ നേരിട്ട് വാക്‌സിനേഷന്‍ സെന്‍ററിലെത്തി രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

സ്‌കൂള്‍ ഐഡി കാര്‍ഡോ ആധാറോ കൈയ്യില്‍ കരുതണം. പ്രായപരിധിയിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിനെടുത്തെന്ന് ഉറപ്പ് വരുത്താനാണ് ആരോഗ്യ വകുപ്പിൻ്റെ ശ്രമം. ഇതിനായി സംസ്ഥാന റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേർന്നു.

15 മുതല്‍ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 52 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായമുള്ള 40 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 11 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Also read: 12 വയസില്‍ താഴെയുള്ള കുട്ടികളില്‍ കോർബേവാക്‌സും കോവാക്‌സിനും ഉപയോഗിക്കാന്‍ അനുമതി

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details