കേരളം

kerala

ETV Bharat / city

ജിന്ന് ഒഴിപ്പിക്കുന്ന 'മുസ്‌ലിയാര്‍ സംഘം' ജൂവലറി കൊള്ളക്കേസില്‍ പിടിയില്‍ - തിരുവനന്തപുരം സ്വർണക്കടയിൽ മോഷണം

നെടുമങ്ങാട് കുപ്പക്കോണം സൂര്യ പാരഡൈസ് റോഡിൽ നെടുമങ്ങാട് സ്വദേശി കൃഷ്ണൻ ആചാരി നടത്തി വന്നിരുന്ന ജൂവലറിയിലാണ് മോഷണമുണ്ടായത്.

Three arrested for robbing Nedumangad jewellery shop  നെടുമങ്ങാട് ജ്വല്ലറി മോഷണം  തിരുവനന്തപുരം സ്വർണക്കടയിൽ മോഷണം  നെടുമങ്ങാട് മോഷണം മുസ്ലിയാർ ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ
നെടുമങ്ങാട് പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം; മുസ്ലിയാർ ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ

By

Published : Jan 25, 2022, 2:07 PM IST

തിരുവനന്തപുരം:നെടുമങ്ങാട് പട്ടാപ്പകൽ ജൂവലറി മോഷണം നടത്തിയ സംഭവത്തിൽ ജിന്ന് ഒഴിപ്പിക്കുന്ന മുസ്‌ലിയാര്‍ ഉൾപ്പടെ മൂന്നംഗ സംഘം പിടിയിൽ. തിരുവനന്തപുരം ബീമാപള്ളി സ്വദേശികളായ മുഹമ്മദ് സിറാജ് (28) മുഹമ്മദ് അനീസ് (26) വിതുര തൊളിക്കോട് സ്വദേശി ഉസ്താദ് എന്ന് വിളിക്കുന്ന മുഹമ്മദ് റാഷിദ് (30) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 13ന് ഉച്ചക്ക് ഒന്നരയോടെ നെടുമങ്ങാട് കുപ്പക്കോണം സൂര്യ പാരഡൈസ് റോഡിൽ നെടുമങ്ങാട് സ്വദേശി കൃഷ്ണൻ ആചാരി നടത്തി വന്നിരുന്ന ജൂവലറിയിലാണ് മോഷണമുണ്ടായത്. സ്വർണാഭരണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തിയ സംഘം അരപവൻ സ്വർണകമ്മൽ ആവശ്യപ്പെടുകയും അവിടെ ഇല്ലാത്തതിനാൽ അടുത്ത കടയിൽ നിന്നും വാങ്ങി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

ALSO READ: മുക്കം പൂലോട്ടുകാവ് ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം

കടക്കാരൻ ക്യാഷ് കൗണ്ടർ പൂട്ടി കമ്മൽ വാങ്ങാൻ പോയ സമയം ഗ്ലാസ് കൗണ്ടർ മുറിച്ച് ഇളക്കിമാറ്റി അതിനുള്ളിൽ സൂക്ഷിച്ചിരുന്ന 17 ഗ്രാമോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. കൃഷ്ണൻ ആചാരിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്ത് സമീപത്തെ സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലയത്.

സ്വർണം മോഷ്ടിച്ച ശേഷം ഇവർ സഞ്ചരിച്ച കാർ തെങ്കാശിയിൽ കൊണ്ട് പോയി ഒളിപ്പിച്ചിരുന്നു. സ്വർണം ചാലയിലെ കടയിൽ വിറ്റു. പിടിയിലായ മുഹമ്മദ് സിറാജ് വിവിധ സ്റ്റേഷനുകളിൽ മോഷണ കേസിൽ പ്രതിയാണ്. മുഹമ്മദ് റാഷിദ് ജിന്ന് ഒഴിപ്പിക്കുന്നയാളാണ്. ഇയാൾ മതപ്രഭാഷണവും നടത്തുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details