തിരുവനന്തപുരം:പോത്തന്‍കോട് കൊവിഡ് ബാധിച്ചു മരിച്ച അബ്ദുല്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മക്കള്‍ അടക്കമുള്ള അടുത്ത ബന്ധുക്കളും നിരീക്ഷണത്തില്‍ കഴിയണം. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രദേശം പ്രത്യേക നിരീക്ഷണത്തിലാണ്. തുടര്‍നടപടികള്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്തും ജില്ലാ ഭരണകൂടവും സ്വീകരിക്കും.
മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം - തിരുവനന്തപുരം വാര്‍ത്തകള്‍
വിദേശത്തു നിന്നു വന്നവരുമായും കാസര്‍കോട് നിന്നെത്തിയവരുമായും ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഈ ആളുകള്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാന്‍മാരണ്. ഇവരും നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.
![മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം trivandrum covid death latest news trivandrum latest news covid death in kerala news കൊവിഡ് മരണം തിരുവനന്തപുരം വാര്‍ത്തകള്‍ കൊറോണ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6604473-thumbnail-3x2-kadakam.jpg)
മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം: കടകംപള്ളി സുരേന്ദ്രന്‍
എവിടെ നിന്ന് രോഗം പിടിപെട്ടുവെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വിദേശത്തു നിന്നു വന്നവരുമായും കാസര്‍കോട് നിന്നെത്തിയവരുമായും ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഈ ആളുകള്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാന്‍മാരണ്. ഇവരും നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. രോഗം പരത്തിയതായി സംശയമുള്ള ചിലരെ തിരച്ചറിഞ്ഞിട്ടുണ്ട്. സംശയമുള്ള എല്ലാവരുടെയും ശ്രവം പരിശോധിക്കും. ആരോഗ്യ പ്രവവര്‍ത്തകര്‍ എല്ലാം നിരീക്ഷിക്കുകയാണ്. പോത്തന്‍കോട് പ്രദേശത്തുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Last Updated : Mar 31, 2020, 10:59 AM IST