തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി പഠിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ഉത്തരവ് ശമ്പളം പിടിക്കാന്‍ തീരുമാനിച്ച മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ബാധകമാകുമെന്നും ധനമന്ത്രി പറഞ്ഞു.
വിധി പഠിച്ച ശേഷം തുടര്‍ നടപടികളെന്ന് ധനമന്ത്രി - ധനമന്ത്രി ടി.എം തോമസ് ഐസക്
ശമ്പളം പിടിക്കാന്‍ തീരുമാനിച്ച ഉത്തരവ് മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ബാധകമാകുമെന്ന് തോമസ് ഐസക്
കേരളത്തിലെ ചിലരുടെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ് ഉത്തരവ്. ഏതെല്ലാം രീതിയില്‍ സര്‍ക്കാരുമായി നിസഹകരിക്കാം ഏതെല്ലാം രീതിയില്‍ കൊവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്താം എന്ന് ശ്രമിച്ച് കൊണ്ടിരിക്കുന്ന ആളുകളുടെ സംഘം കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നു എന്നത് അത്യധികം ദൗര്‍ഭാഗ്യകരമാണ്. ലോകം മുഴുവന്‍ കേരളത്തിന്‍റെ യോജിപ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് എങ്ങനെ തകര്‍ക്കാമെന്ന് ശ്രമിക്കുന്ന ചിലര്‍ നമുക്കിടയില്‍ ഉണ്ടെന്നുള്ളത് വലിയ തിരിച്ചറിവാണെന്നും തോമസ് ഐസക് പറഞ്ഞു.