തിരുവനന്തപുരം: കൊവിഡിന്‍റെ മറവിൽ രാജ്യത്തിന്‍റെ പൊതു സ്വത്ത് കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കുകയാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. സ്വകാര്യവൽക്കരണമല്ല കോർപ്പറേറ്റ് വൽക്കരണമാണെന്നാണ് ധനമന്ത്രി പറയുന്നത് രണ്ടും തമ്മിൽ എന്താണ് വ്യത്യാസം. കൊവിഡിന്‍റെ മറവിൽ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്.
കേന്ദ്രം പൊതുസ്വത്ത് സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന് തോമസ് ഐസക്
ജനങ്ങളുടെ ഇന്നത്തെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ല. പൊതു ആരോഗ്യ സംവിധാനത്തിന് പകരം കൊവിഡിന്‍റെ മറവിൽ കോർപ്പറേറ്റുകളുടെ കീഴിൽ ആശുപത്രി ശൃംഖലയ്ക്ക് കേന്ദ്രം അവസരമൊരുക്കുകയാണെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു
പാക്കേജ് ഓരോ ദിവസം ചെല്ലുംതോറും പ്രഹസനമായി മാറി കൊണ്ടിരിക്കുന്നു. അതിന്‍റെ യഥാർഥ നിറം മറ നീക്കി പുറത്ത് വന്നു കൊണ്ടിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. ജനങ്ങളുടെ ഇന്നത്തെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ല. പൊതു ആരോഗ്യ സംവിധാനത്തിന് പകരം കൊവിഡിന്‍റെ മറവിൽ കോർപ്പറേറ്റുകളുടെ കീഴിൽ ആശുപത്രി ശൃംഖലയ്ക്ക് അവസരമൊരുക്കുകയാണവർ. പാക്കേജിന്‍റെ ഭാഗമായി ഒരു താങ്ങ് കേരളത്തിലെ നാണ്യവിളകൾക്ക് നൽകാമായിരുന്നു. കേരളത്തിലെ ബിജെപിക്കാർ ഇതിന് മറുപടി പറയണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.