തിരുവനന്തപുരം:സംസ്ഥാനങ്ങളുടെ വായ്പകള്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെതിരെ കേരളം. നിബന്ധനകള്‍ ഒഴിവാക്കുകയോ ചര്‍ച്ചയോ വേണമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് ആവശ്യപ്പെട്ടു. നിബന്ധകള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
അധിക വായ്‌പയെ സ്വാഗതം ചെയ്യുന്നു; നിബന്ധനങ്ങള്‍ അംഗീകരിക്കാനാവില്ല: തോമസ് ഐസക് - തോമസ് ഐസക് വാര്‍ത്തകള്‍
18,000 കോടി രൂപ ഇതിലൂടെ കേരളത്തിന് അധികമായി വായ്പ ലഭിക്കും
അധിക വായ്‌പയെ സ്വാഗതം ചെയ്യുന്നു; നിബന്ധനങ്ങള്‍ അംഗീകരിക്കാനാവില്ല : തോമസ് ഐസക്
വായ്‌പ പരിധി അഞ്ച് ശതമാനമാക്കിയ തീരുമാനം കേരളം സ്വാഗതം ചെയ്യുന്നു. സംസ്ഥാനങ്ങളുടെ ഭരണ സ്തംഭനം ഒഴിവാക്കും. 18,000 കോടി രൂപ ഇതിലൂടെ കേരളത്തിന് അധികമായി വായ്പ ലഭിക്കും. റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് വായ്പ എടുക്കാന്‍ അധികാരം നല്‍കണം. തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപ അധികമായി അനുവദിച്ച തീരുമാനം ഉചിതമാണെന്നും തോമസ് ഐസക് പറഞ്ഞു.സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു.