തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പോലും കഴിയാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലാണ് ബോർഡ്.
അടിയന്തര ധനസഹായമായി 100 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അപേക്ഷ നൽകിയിട്ടുണ്ട്. ഈ വിഷയം സർക്കാർ ഗൗരവപൂർവം പരിശോധിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്‍റെ ചോദ്യത്തിനാണ് ദേവസ്വം മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്.