കേരളം

kerala

ETV Bharat / city

കരിങ്കല്ലുകള്‍ ഒലിച്ചുപോയി; രണ്ട് മാസം മുന്‍പ് തുറന്നുകൊടുത്ത ശംഖുമുഖം-എയർപോർട്ട് റോഡ് കടലാക്രമണ ഭീഷണിയില്‍

കടലാക്രമണം ചെറുക്കാൻ കോടികൾ ചെലവഴിച്ച് നിർമിച്ച ഡയഫ്രം വാൾ നിലവിൽ അപകടാവസ്ഥയിലാണ്

ശംഖുമുഖം എയർപോർട്ട് റോഡ് കടലാക്രമണ ഭീഷണി  ശംഖുമുഖം എയർപോർട്ട് റോഡ് ഡയഫ്രം വാള്‍ അപകടാവസ്ഥ  shangumugham airport road sea attack  shangumugham airport road diaphragm wall  ശംഖുമുഖം റോഡ് ഡയഫ്രം ഭിത്തി  shangumugham airport road latest news
ശംഖുമുഖം-എയർപോർട്ട് റോഡ് കടലാക്രമണ ഭീഷണിയില്‍

By

Published : May 29, 2022, 8:10 PM IST

തിരുവനന്തപുരം: കാലവർഷമെത്തിയതോടെ കടലാക്രമണ ഭീഷണിയിൽ തിരുവനന്തപുരത്തെ ശംഖുമുഖം-എയർപോർട്ട് റോഡ്. കടലാക്രമണം ചെറുക്കാൻ കോടികൾ ചെലവഴിച്ച് നിർമിച്ച ഡയഫ്രം വാൾ നിലവിൽ അപകടാവസ്ഥയിലാണ്. ഡയഫ്രം വാളിലേക്ക് തിരമാല നേരിട്ടടിക്കാതിരിക്കാൻ തീരത്ത് പാകിയിരുന്ന കരിങ്കല്ലുകളിൽ ഭൂരിഭാഗവും സമീപ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ഒലിച്ചുപോയി.

ശംഖുമുഖം-എയർപോർട്ട് റോഡ് കടലാക്രമണ ഭീഷണിയില്‍

ഡയഫ്രം വാളിനോട് ചേർന്ന് ഒരു മീറ്ററോളം താഴ്‌ചയിൽ മണലും ഒലിച്ചുപോയിട്ടുണ്ട്. നിലവിൽ ശക്തമായ തിരമാലകൾ ഡയഫ്രം വാളിൻ്റെ അടിത്തട്ടിലേക്ക് നേരിട്ട് പതിക്കുന്ന അവസ്ഥയാണ്. ഇത് മണ്ണൊലിപ്പുണ്ടാക്കുകയും റോഡ് വീണ്ടും അപകടത്തിലാക്കാനും സാധ്യതയുണ്ട്.

ആശങ്കകൾ അടിസ്ഥാനരഹിതമെന്ന് ഊരാളുങ്കല്‍: നവീകരിച്ച് രണ്ട് മാസം മുൻപ് ജനങ്ങൾക്ക് തുറന്നുകൊടുത്ത ശംഖുമുഖം-എയർപോർട്ട് റോഡിൻ്റെ മധ്യഭാഗം ഇടിഞ്ഞ് താഴ്ന്നതിന് പിന്നാലെയാണ് അടുത്ത സംഭവം. അതേസമയം, നിലവിലെ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സഹകരണ സൊസൈറ്റി അധികൃതർ പറയുന്നു. കൂറ്റൻ തിരമാലകൾ ഉയർത്തുന്ന സമ്മർദത്തെ ചെറുക്കാൻ കഴിയുന്ന തരത്തിലാണ് ഡയഫ്രം വാളിൻ്റെ നിർമാണമെന്നും അധികൃതർ വ്യക്തമാക്കി.

ശംഖുമുഖം-എയർപോർട്ട് റോഡിൽ കടൽക്ഷോഭം മൂലം കൂറ്റൻ തിരമാലകൾ റോഡിലേക്ക് ഇരച്ചുകയറുന്നത് പതിവ് കാഴ്‌ചയാണ്. മുൻ വർഷങ്ങളിലുണ്ടായ കടലേറ്റമാണ് ശംഖുമുഖം ബീച്ചിനെയും റോഡിനെയും തകർത്തത്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് റോഡ് നവീകരണം നടന്നത്.

ബീച്ച് നവീകരണത്തിൻ്റെ ഭാഗമായാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സഹകരണ സൊസൈറ്റി ഡയഫ്രം വാൾ നിർമ്മിച്ചത്. നിലവിൽ കാലവർഷം എത്തുന്നതോടെ കടൽ കൂടുതൽ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൂറ്റൻ തിരമാലകളെ ഡയഫ്രം വാൾ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

Also read: ശംഖുമുഖം - എയര്‍പോര്‍ട്ട് റോഡ്: നിര്‍മാണത്തില്‍ അപാകത, വീണ്ടും കുഴി രൂപപ്പെട്ടു

ABOUT THE AUTHOR

...view details