തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. നിലവിൽ സി ക്യാറ്റഗറിയിലാണ് തിരുവനന്തപുരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷം: തിരുവനന്തപുരം ജില്ല സി ക്യാറ്റഗറിയില്‍ തുടരുന്നു - തിരുവനന്തപുരത്തെ കൊവിഡ് നിയന്ത്രണങ്ങള്‍
ആൾക്കൂട്ടം ഉണ്ടാകുന്ന ഒരു പരിപാടികൾക്കും ജില്ലയില്‍ അനുമതിയില്ല.
ആൾക്കൂട്ടം ഉണ്ടാകുന്ന ഒരു പരിപാടികൾക്കും ജില്ലയില്‍ അനുമതിയില്ല. കഴിഞ്ഞ ദിവസം ജില്ലയിൽ 6,945 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 38 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലുള്ള ആകെ രോഗബാധിതരുടെ എണ്ണം 46,255 ആയി.
ഈ സാഹചര്യത്തിൽ കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകള്‍ മാത്രമാണ് നടക്കുന്നത്. തീയേറ്ററുകളം ജിമ്മുകളും നീന്തൽകുളങ്ങളും തുറന്ന് പ്രവർത്തിക്കരുതെന്നും നിർദ്ദേശമുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ തുടരും. രോഗവ്യാപന തീവ്രത ഉയർന്ന നിൽക്കുന്ന പശ്ചാത്തലത്തിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളും കോവിഡ് മാനദണ്ഡമനുസരിച്ചാണ് നടത്തിയത്.
ALSO READ:മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം