കേരളം

kerala

ETV Bharat / city

തിരുവനന്തപുരം വിമാനത്താവളം ബുധനാഴ്‌ച അർധരാത്രി അദാനി ഗ്രൂപ്പ് ഏറ്റെടുക്കും

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഏറ്റെടുക്കല്‍

Thiruvananthapuram airport  Thiruvananthapuram airport news  Thiruvananthapuram airport will handover to adani today  airport will handover to adani today  airport will handover to adani  തിരുവനന്തപുരം വിമാനത്താവളം വാർത്ത  തിരുവനന്തപുരം വിമാനത്താവളം  ബുധനാഴ്‌ച അർധരാത്രി അദാനി ഗ്രൂപ്പ് ഏറ്റെടുക്കും  തിരുവനന്തപുരം വിമാനത്താവളം ബുധനാഴ്‌ച അർധരാത്രി അദാനി ഗ്രൂപ്പ് ഏറ്റെടുക്കും  വിമാനത്താവളം ഇന്ന് അർധരാത്രി അദാനി ഗ്രൂപ്പ് ഏറ്റെടുക്കും
തിരുവനന്തപുരം വിമാനത്താവളം; ഇന്ന് അർധരാത്രി അദാനി ഗ്രൂപ്പ് ഏറ്റെടുക്കും

By

Published : Oct 13, 2021, 9:32 AM IST

Updated : Oct 13, 2021, 11:10 AM IST

തിരുവനന്തപുരം :തിരുവനന്തപുരം വിമാനത്താവളം ഇന്ന് അർധരാത്രി അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. ഇതോടെ അടുത്ത 50 വർഷം വിമാനത്താവളത്തിന്‍റെ നടത്തിപ്പും പരിപാലന ചുമതലയും അദാനി ഗ്രൂപ്പാകും നിർവഹിക്കുക. രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണ് ഇത്.

ബുധനാഴ്‌ച അർധ രാത്രി വിമാനത്താവളത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ എയർപോർട്ട് അതോറിറ്റിയുടെ ഉദ്യോഗസ്ഥർ അദാനി ഗ്രൂപ്പ് പ്രതിനിധികൾക്ക് രേഖകൾ കൈമാറി സ്വകാര്യവൽക്കരണ നടപടികൾ പൂർത്തിയാക്കും. പാട്ടക്കരാർ പ്രകാരം വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും 168 രൂപ വീതം അദാനി എയർപോർട്ട് അതോറിറ്റിക്ക് നൽകും.

കേരളം നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ

സംസ്ഥാന സർക്കാരിന്‍റെ കടുത്ത എതിർപ്പ് മറികടന്നും ഏറ്റെടുക്കലിന് എതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്. വിമാനത്താവളം സംസ്ഥാനത്തിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയവും പാസാക്കിയിരുന്നു.

കൈമാറ്റ നടപടികളുടെ ഭാഗമായി അദാനി ഗ്രൂപ്പിന്‍റെ ഉദ്യോഗസ്ഥർ കഴിഞ്ഞ ഓഗസ്റ്റ് മുതൽ വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

അദാനി ട്രിവാൻഡ്രം എയർപോർട്ട് ലിമിറ്റഡ്

എയർ ട്രാഫിക് കൺട്രോൾ, കസ്റ്റംസ്, എമിഗ്രേഷൻ, ആരോഗ്യവിഭാഗം, കാലാവസ്ഥ വിഭാഗം, സുരക്ഷാഏജൻസികളുടെ പ്രവർത്തനം തുടങ്ങിയവ വ്യോമയാന മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിക്കും. 90 വർഷത്തെ പാരമ്പര്യമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വ്യാഴാഴ്‌ച മുതൽ അദാനി ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള അദാനി ട്രിവാൻഡ്രം എയർപോർട്ട് ലിമിറ്റഡ് ആയി മാറും.

ALSO READ:ജി 20 : അഫ്‌ഗാൻ വിഷയത്തിൽ ഏകീകൃത അന്താരാഷ്ട്ര പ്രതികരണമുണ്ടാകണമെന്ന് നരേന്ദ്രമോദി

Last Updated : Oct 13, 2021, 11:10 AM IST

ABOUT THE AUTHOR

...view details