കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്, രോഗം യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് - Monkey poxs

മലപ്പുറം ജില്ലയിലാണ് ഇത്തവണ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചത്. ഇതോടെ മൂന്ന് മങ്കിപോക്‌സ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്

Monkey poxs  സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്, രോഗം യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക്

By

Published : Jul 22, 2022, 2:22 PM IST

Updated : Jul 22, 2022, 2:29 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ആള്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

ജൂലൈ ആറിന് ഇയാള്‍ യുഎഇയില്‍ നിന്നും നാട്ടില്‍ എത്തിയിരുന്നു. 13ന് പനി അനുഭവപ്പെട്ടു. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാള്‍ ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായി അരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്‌തികരമായി തുടരുകയാണ്.

Last Updated : Jul 22, 2022, 2:29 PM IST

For All Latest Updates

TAGGED:

Monkey poxs

ABOUT THE AUTHOR

...view details