കേരളം

kerala

ETV Bharat / city

പാലാരിവട്ടം പാലം: അറസ്റ്റില്‍ ഭയമില്ലെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലത്തിന്‍റേത് സാങ്കേതികപ്പിഴവാണെന്നും മുന്‍കൂറായി പണം നല്‍കിയത് സര്‍ക്കാര്‍ നയപ്രകാരമാണെന്നും വി കെ ഇബ്രാഹിംകുഞ്ഞ്

വി കെ ഇബ്രാഹിംകുഞ്ഞ്

By

Published : Sep 18, 2019, 1:09 PM IST

തിരുവനന്തപുരം: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. അറസ്റ്റ് ഭയക്കുന്നില്ലെന്നും ടി ഒ സൂരജിന്‍റെ ആരോപണത്തിന് മറുപടി പറയാനില്ലെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിയില്‍ ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്ന് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്

മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ് പാലത്തിന് മുൻകൂറായി പണം നൽകിയതെന്ന് ആയിരുന്നു ടി ഒ സൂരജിന്‍റെ ആരോപണം. ഏതെങ്കിലും ഉദ്യോഗസ്ഥൻ പറഞ്ഞതിനോട് മന്ത്രിയായിരുന്ന ഒരാൾ പ്രതികരിക്കുന്നത് ശരിയല്ലെന്നായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ മറുപടി. പാലാരിവട്ടം പാലത്തിന്‍റേത് സാങ്കേതികപ്പിഴവാണ്. അതിന്‍റെ ധാർമിക ഉത്തരവാദിത്വം ആർക്കൊക്കെയാണെന്ന് വ്യക്തമാണ്. മുൻകൂറായി പണം നൽകിയതിൽ തെറ്റില്ലെന്നും അത് സർക്കാർ നയമാണെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

ABOUT THE AUTHOR

...view details