കാട്ടാക്കട ചന്തക്കുള്ളിൽ യുവാവ് മരിച്ച നിലയിൽ - കാട്ടാക്കട ചന്ത
കുറ്റിച്ചൽ തച്ചൻകോട് വലിയവിള വീട്ടിൽ ബിജു(42) ആണ് മരിച്ചത്.
കാട്ടാക്കട ചന്തക്കുള്ളിൽ യുവാവ് മരിച്ച നിലയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ അടച്ചിട്ട ചന്തക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ തച്ചൻകോട് വലിയവിള വീട്ടിൽ ബിജു(42) ആണ് മരിച്ചത്. ചന്തക്ക് സമീപത്ത് വഴിയോരക്കച്ചവടം നടത്തിവന്നിരുന്ന ആളായിരുന്നു ബിജു. വർഷങ്ങളായി വീടുമായി അകന്നു കഴിയുകയായിരുന്നു. മരണകാരണം വ്യക്തമല്ല. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ശ്രീകല, മക്കള്‍: ബിജിത വിഷ്ണു.