തിരുവനന്തപുരം :നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിക്കാണ് കുത്തേറ്റത്.
ഉച്ചക്ക് 2.30നായിരുന്നു സംഭവം. അക്രമം തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു. ഇരുവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
നെടുമങ്ങാട് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു ; തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്ക് ALSO READ:തലയ്ക്കടിയേറ്റ് ചികിത്സയിലിരുന്ന നെടുമങ്ങാട് സ്വദേശിനി മരിച്ചു
ആക്രമണം നടത്തിയ അരുണിനും പരിക്കേറ്റിട്ടുണ്ട്. വീടിന്‍റെ അടുക്കള വാതിലിലൂടെ അകത്തുകയറിയ ഇയാള്‍ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് സൂര്യഗായത്രിയുടെ വയറിലും കൈയിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും കുത്തുകയായിരുന്നു. പ്രതി അരുണിനെ നാട്ടുകാർ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ പിരിഞ്ഞതിന് ശേഷം നാട്ടുകാരുടെ മുന്നിൽ തന്നെ മോശക്കാരനായി ചിത്രീകരിച്ച വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നുമാണ് അരുണിന്‍റെ വാദം.
സൂര്യ ഗായത്രി ഭർത്താവുമായി പിണങ്ങി ആറുമാസമായി അമ്മയോടൊപ്പം കഴിഞ്ഞുവരികയായിരുന്നു.