കേരളം

kerala

ETV Bharat / city

ശംഖുമുഖത്ത് കാണാതായ ലൈഫ് ഗാർഡിനായുള്ള തിരച്ചിൽ തുടരുന്നു - തെരച്ചിൽ തുടരുന്നു

ഇന്നലെ മുതല്‍ ആരംഭിച്ച തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുന്നു

ശംഖുമുഖത്ത് കാണാതായ ലൈഫ് ഗാർഡിനായുള്ള തെരച്ചിൽ തുടരുന്നു

By

Published : Aug 22, 2019, 8:56 PM IST

Updated : Aug 22, 2019, 10:23 PM IST

തിരുവനന്തപുരം:ശംഖുമുഖം തീരത്ത് നിന്ന് കാണാതായ ലൈഫ് ഗാര്‍ഡിനായുള്ള തിരച്ചില്‍ തുടരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ ജോണ്‍സണ്‍ എന്ന ലൈഫ്ഗാര്‍ഡ് തിരയില്‍പെട്ടത്. പെണ്‍കുട്ടിയെ സുരക്ഷിതമായി തീരത്തെത്തിക്കുന്നതിനിടെ തിരയില്‍പെട്ട് ജോണ്‍സന്‍റെ തല ശക്തമായി കല്ലില്‍ ഇടിച്ചിരുന്നു. ഇതേതുടര്‍ന്ന് ബോധം നഷ്ടപ്പെട്ട ജോണ്‍സണെ പിന്നാലെ എത്തിയ ശക്തമായ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. ഇന്നലെ മുതല്‍ ആരംഭിച്ച തിരച്ചിലാണ് ഇപ്പോഴും പുരോഗമിക്കുന്നത്. തീരസംരക്ഷണസേനയും,മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും തിരച്ചില്‍ നടത്തുന്നുണ്ട്.

ശംഖുമുഖത്ത് കാണാതായ ലൈഫ് ഗാർഡിനായുള്ള തിരച്ചിൽ തുടരുന്നു

ഇത് കൂടാതെ ലൈഫ്‌ഗാര്‍ഡ്മാരുടെയും നേതൃത്വത്തിലും തിരച്ചില്‍ നടത്തുന്നു. മത്സ്യതൊഴിലാളികളുടെ വള്ളത്തിലാണ് ലൈഫ്ഗാര്‍ഡുമാരുടെ തിരച്ചില്‍. നാവികസേനയുടെ സഹായവും തെരച്ചിലിനായി തേടിയിട്ടുണ്ട്. മോശം കാലവസ്ഥയും കടല്‍ പ്രക്ഷുബ്ധമായാതും പ്രതികൂലമായി ബാധിക്കുന്നു. അപകടമുന്നറിയിപ്പുണ്ടെങ്കിലും അത് അവഗണിച്ച് കടലില്‍ ഇറങ്ങുന്ന സഞ്ചാരികള്‍ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന പരാതിയും ലൈഫ്ഗാര്‍ഡുമാര്‍ ഉന്നയിക്കുന്നു.

Last Updated : Aug 22, 2019, 10:23 PM IST

ABOUT THE AUTHOR

...view details