തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വരും ദിവസങ്ങളിലും വർധിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. പ്രവാസികളായ മലയാളികൾ നാട്ടിലേക്ക് എത്തുകയാണ്. അതുകൊണ്ട് തന്നെ പോസിറ്റീവ് കേസുകൾ വർധിക്കും. കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കണം. നിരീക്ഷണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ബാധിതരുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
പ്രവാസികള്‍ കൂടുതലായി എത്തുന്നതോടെ കൊവിഡ് രോഗികകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ബാധിതരുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം സ്വീകരിച്ചത് ശരിയായ രീതിയാണ്. അത് ലോകം അംഗീകരിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ക്വാറന്‍റൈൻ ലംഘിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിൽ സർക്കാർ ഗൗരമായി ഇടപെടും. വാർഡ് തലത്തിൽ തന്നെ നിരീക്ഷണം ശക്തമാക്കും. സംസ്ഥാനത്ത് സാധ്യമായ രീതിയിൽ സുരക്ഷാ കിറ്റുകൾ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.